ഹോം
About CWSA
ഞങ്ങളെക്കുറിച്ച്

കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ

കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ മേസ്തിരിമാരുടെ ഉന്നമനത്തിനും സാംസ്‌കാരിക പുരോഗതിക്കും വേണ്ടി ഉണ്ടായ സംഘടനയാണ്. മേസ്തിരിമാരെ ഉപദേശിക്കാനോ സംഘടിപ്പിക്കാനോ ആരുമില്ലാത്ത ഒരവസ്ഥയാണ് അതുവരെ ഉണ്ടായിരുന്നത്. അവശരായ മേസ്തിരിമാരെ സഹായിക്കാനുള്ള സന്മനസ്സും അതുവരെ മേസ്തിരിമാരുടെ ഇടയിലുണ്ടായിരുന്നില്ല. അതിൽ നിന്നെല്ലാം ഒരു മാറ്റം ഉണ്ടാവണമെന്ന ചിന്തയോടുകൂടിയാണ് ഈ സംഘടനയുടെ രൂപീകരണം. മറ്റെല്ലാ വിഭാഗങ്ങൾക്കും അവരുടെതായ സംഘടനകളുണ്ട്. എന്തുകൊണ്ട് നമുക്കും ഒരു സംഘടന രൂപികരിച്ചുകൂടാ എന്ന ചിന്താഗതി മേസ്തിരിമാരുടെ ഇടയിൽ വളർന്നതോടുകൂടി കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ എന്ന സംഘടനയുടെ രൂപീകരണം യാഥാർത്ഥ്യമായി.

ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായാണ് സംഘടനയുടെ പ്രവർത്തനം. സംഘടനാ രൂപീകരണത്തിനു ശേഷം പ്രവർത്തിരംഗത്ത് പരസ്പരം മത്സരിച്ചിരുന്ന മേസ്തിരിമാരുടെ എകോപനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളാൻ അസോസിയേഷനു കഴിഞ്ഞിട്ടുണ്ട് എന്നത് വലിയ നേട്ടമായി കണക്കാക്കണം. ഇതിൽ അഭിമാനമുണ്ട്.

ഈ സംഘടനയ്ക്ക് വേണ്ട ഉപദേശങ്ങൾ നൽകിയ ഉദ്യോഗസ്ഥന്മാരോടും സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരോടും സംഘടനയ്ക്കുള്ള കടപ്പാട് ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.

ഒരേകീകൃത റേറ്റ് ഉണ്ടാക്കാൻ സാധിച്ചത് നമ്മുടെ സംഘടയുടെ വിജയമായി കണക്കാക്കാം. കെട്ടിട ഉടമകളും മേസ്തിരിമാരും തമ്മിലുണ്ടായ പ്രശ്നങ്ങൾ ഒരളവുവരെ പരിഹരിക്കാൻ സംഘടന മുൻകൈയെടുത്തിട്ടുണ്ട്. അതിൽ വിജയിച്ചിട്ടുമുണ്ട്. സംഘടനയുടെ അദർശം ഉൾക്കൊണ്ട് ഒരു കൂട്ടം സംഘടനാ പ്രവർത്തകരും നേതാക്കളും തങ്ങളുടെ മറ്റു കാര്യങ്ങളെല്ലാം മാറ്റിവെച്ച് ഉത്തരവാദിത്വത്തോടും അത്യുത്സ്യാഹത്തോടും കൂടി പ്രവർത്തിച്ചു വരുന്നു. അതിന്റെ പരിണിതഫലമായാണ്‌ സംഘടന ഇത്ര ഉയർന്ന നിലയിലെത്തിച്ചേർന്നത്.

കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻറെ ഇതുവരെയുള്ള പ്രവർത്തനങ്ങളിലെല്ലാം സഹകരിച്ച മുഴുവൻ രാഷ്ട്രീയ കക്ഷികളോടും ഈ സംഘടനയ്ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ഇതുവരെ ഉണ്ടായിട്ടുള്ള സഹകരണങ്ങൾ മേലിലും പ്രവർത്തകരോടും അഭ്യുയകാംഷികളോടും സവിനയം അഭ്യർഥിക്കുന്നു.

കെട്ടിട നിർമ്മാണ രംഗത്ത് ചിരകാലം പ്രവർത്തിക്കുകയും ഈ മേഖലയിലുള്ളവർക്ക്‌ ആത്മവിശ്വാസവും പ്രചോദനവും നൽകുകയും ചെയ്ത യശ്വസികളായ എല്ലാ ഗുരുക്കന്മാരേയും ആദരവോടെ സ്മരിക്കുന്നു. കാലയവനികക്കുള്ളിൽ മറഞ്ഞ അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു.

ഉദ്ദേശ ലക്ഷ്യങ്ങൾ

  • നിർമ്മാണ മേഖലയിൽ കോണ്‍ക്രീറ്റ് അനുബന്ധ കണ്‍സ്ട്രക്ഷൻ ജോലികൾ കരാർ വ്യവസ്ഥയിലും മേൽനോട്ട വ്യവസ്ഥയിലും ഏറ്റെടുത്ത് നടത്തുന്നവർക്ക് ഒരു പൊതു വേദിയും കൂട്ടായ്മയോട് കൂടിയ പ്രവർത്തിയും ആവശ്യമാണെന്ന് തോന്നുകയാൽ അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകീകൃതമായ പ്രതിഫല സംഖ്യ നിശ്ചയിക്കൽ.
  • സാംസ്കാരികവും കലാപരവുമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾ
  • അംഗങ്ങൾക്കിടയിലുള്ള അനാരോഗ്യപരമായ മത്സരം ഒഴിവാക്കൽ.
കൂടുതൽ വായിക്കുക...

വാർത്തകളും പരിപാടികളും