ഹോം
മെമ്പർഷിപ്പ്

മെമ്പർമാരാകാനുള്ള യോഗ്യത

കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ തൊഴിലുപകരണങ്ങൾക്കായി മുതൽമുടക്കിയിട്ടുള്ളവരും നിർമ്മാണ മേഖലയിലെ എല്ലാ ജോലികളും കരാർ വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്തുന്നതുമായ വ്യക്തികൾക്ക് ജാതി മത കക്ഷി രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി സംഘടനയിൽ അംഗമാകാൻ അപേക്ഷിക്കാവുന്നതാണ്. അതാതു കാലങ്ങളിൽ നിലവിലുള്ള അഡ്മിഷൻ ഫീസ്‌ സഹിതം അപേക്ഷ പ്രാദേശിക യൂണിറ്റ് പ്രസിഡണ്ടിനെ സമർപ്പിക്കേണ്ടതും ആയത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുന്നുവെങ്കിൽ അപേക്ഷകൻ അംഗമായി തീരുന്നതുമാണ്. മെമ്പർ ആകുന്നവർക്ക് ആറു മാസത്തിനുള്ളിൽ സംഘടനയുടെ ഐഡന്റിറ്റി കാർഡ്‌ വിതരണം ചെയ്തിരിക്കേണ്ടതാണ്.

അപേക്ഷാ ഫീസും വരിസംഖ്യയും

മെമ്പർഷിപ്പിനുള്ള അപേക്ഷാ ഫീസ്‌ 350/- രൂപയും ഒരു മെമ്പർ സംഘടനയ്ക്ക് നൽകേണ്ടതായ വരിസംഖ്യ 25 രൂപയുമാണ്. മൂന്ന് മാസത്തിൽ കൂടുതൽ വരിസംഖ്യ അടയ്ക്കുന്നത് വീഴ്ച വരുത്തുന്ന അംഗങ്ങൾക്ക് അംഗത്വം നഷ്ടപ്പെടുന്നതാണ്. എന്നാൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രശ്നങ്ങൾ പഠിച്ച് കീഴ് വരിസംഖ്യയും മറ്റു സംഘടനാ പ്രവർത്തന വിഹിതവും പലിശ സഹിതം സ്വീകരിച്ച് മേൽപ്രകാരം അംഗത്വം നഷ്ടപ്പെട്ട അംഗത്തെ തിരികെ പ്രവേശിപ്പിക്കാൻ മേൽകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി അധികാര അവകാശമുണ്ടായിരിക്കുന്നതാണ്.

മേൽ പ്രകാരം യൂണിറ്റ് തലത്തിൽ അംഗങ്ങളുടെ വരിസംഖ്യയുടെ 15 രൂപ മേഖലാ കമ്മിറ്റിക്ക് നൽകേണ്ടതും മേഖലാ കമ്മിറ്റി 10 രൂപ ജില്ലാ കമ്മിറ്റിക്ക് നൽകേണ്ടതും ജില്ലാ കമ്മിറ്റി 5 രൂപ സംസ്ഥാന കമ്മിറ്റിക്ക് നൽകേണ്ടതുമാകുന്നു. മെമ്പർഷിപ്പ് അപേക്ഷാ ഫീസിൽ 50 രൂപ വീതം യൂണിറ്റ്, മേഖല, ജില്ലാ കമ്മിറ്റികൾക്കും 200 രൂപ സംസ്ഥാന കമ്മിറ്റിക്കും നൽകേണ്ടതാണ്. സംസ്ഥാന കമ്മിറ്റി ഐഡന്റിറ്റി കാർഡ്‌ വിതരണം നടത്തുന്നതാണ്.

സംഘടനാ വിരുദ്ധ പ്രവർത്തനവും സമാന പ്രവർത്തനവും സംഘടനയ്ക്ക് ദോഷം വരുത്തുന്ന മറ്റു പ്രവർത്തനം നടത്തുന്ന എല്ലാ ഘടകത്തിലെയും മെമ്പർമാർക്കെതിരെ അന്വേഷണ വിധേയമായി മേൽകമ്മിറ്റിക്ക് അവരെ ശാസിക്കുവാനോ മാറ്റി നിർത്തുവാനോ, പുറത്താക്കുവാനോ അധികാരമുണ്ടായിരിക്കും. ഈ രീതിയിൽ ശിക്ഷാനടപടിക്ക് വിധേയനായ വ്യക്തിക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകുവാനും അവസരം ലഭിക്കുന്നതാണ്. സംസ്ഥാന കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അന്തിമമായിരിക്കും.

സംഘടയുടെ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്ന മെമ്പർമാർക്കെതിരെയും എല്ലാ ഘടകത്തിലെ ഭാരവാഹികൾക്കെതിരെയും ക്രിമിനലായും സിവിലായും നിയമ നടപടി സ്വീകരിച്ച് ഫണ്ട്‌ വസൂൽ ചെയ്യാൻ കമ്മിറ്റികൾക്ക് അധികാരമുണ്ടായിരിക്കും.

ഉദ്ദേശ ലക്ഷ്യങ്ങൾ

  • നിർമ്മാണ മേഖലയിൽ കോണ്‍ക്രീറ്റ് അനുബന്ധ കണ്‍സ്ട്രക്ഷൻ ജോലികൾ കരാർ വ്യവസ്ഥയിലും മേൽനോട്ട വ്യവസ്ഥയിലും ഏറ്റെടുത്ത് നടത്തുന്നവർക്ക് ഒരു പൊതു വേദിയും കൂട്ടായ്മയോട് കൂടിയ പ്രവർത്തിയും ആവശ്യമാണെന്ന് തോന്നുകയാൽ അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകീകൃതമായ പ്രതിഫല സംഖ്യ നിശ്ചയിക്കൽ.
  • സാംസ്കാരികവും കലാപരവുമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾ
  • അംഗങ്ങൾക്കിടയിലുള്ള അനാരോഗ്യപരമായ മത്സരം ഒഴിവാക്കൽ.
കൂടുതൽ വായിക്കുക...

വാർത്തകളും പരിപാടികളും