ഹോം
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ

സംഘടനയിലെ അംഗങ്ങളുടെ ക്ഷേമം മാത്രമല്ല കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ ലക്ഷ്യമിടുന്നത്, സമൂഹത്തിൽ സഹായം അർഹിക്കുന്നവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽനിന്നാണ് സ്നേഹവീട് പോലുള്ള പല സാമൂഹ്യ പ്രവർത്തനങ്ങളിലും സംഘടന ഏർപ്പെടുന്നത്.

സ്നേഹവീടുകൾ

2008 ൽ ഇരിട്ടിയിലാണ് വീട് നിർമ്മാണമെന്ന സ്നേഹ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇരിട്ടി മേഖലാ പ്രസിഡണ്ടായിരുന്ന പി. എസ്. പ്രകാശനാണ് ഇത്തരമൊരു ആശയം സംഘടനയിൽ ആദ്യം അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ നിർദേശം സംഘടനയിലുള്ളവർ ഒരു മനസ്സോടെ അംഗീകരിക്കുകയായിരുന്നു. അങ്ങനെ ഇരിട്ടിയിൽ ആദ്യത്തെ സ്നേഹ വീടൊരുങ്ങി.

ചാവശ്ശേരിയിലെ വട്ടക്കയത്തെ ലീലയും കുടുംബവുമാണ് മേസ്ത്രിമാരുടെ സ്നേഹത്തണലിൽ തല ചായ്ക്കാൻ ഇടം നേടിയത്. ഗ്രാമപ്പഞ്ചായത്തിന്റെ ഭവന പദ്ധതിയിൽ വീട് ലഭിച്ചതാണ് ലീലയ്ക്ക്. എന്നാൽ പഞ്ചായത്ത്‌ നല്കുന്ന തുഛമായ തുകകൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാനായില്ല. ഈ സാഹചര്യത്തിലാണ് സി. ഡബ്ല്യു. എസ്. എ. കോണ്‍ക്രീറ്റിങ്ങ് സൗജന്യമായി ചെയ്തു കൊടുത്ത് കൈത്താങ്ങായത്. പിന്നീട് ഈ മാതൃക കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലേക്കും പകർന്നു. പേരാവൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ, കൂത്തുപറമ്പ് തുടങ്ങിയ യൂണിറ്റുകളെല്ലാം ഇതിനകം തന്നെ അനേകം വീടുകൾ നിർമ്മിച്ച്‌ നൽകിക്കഴിഞ്ഞു .

ഭാവന നിർമ്മാണ പദ്ധതിക്ക് പുറമേ നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും സംഘടന നടത്തുന്നുണ്ട്. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, നേത്ര ദാനം, രക്ത ദാനം തുടങ്ങിയവയെല്ലാം ഇവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നു.

സി. ഡബ്ല്യു. എസ്. എ. പതിനേഴാം വയസ്സിലേക്ക് കടക്കുന്ന വേളയിലാണ് സ്നേഹക്കൂട്ടം പരിപാടി സംഘടിപ്പിച്ചത്. സൗജന്യ ഭവന നിർമ്മാണ പദ്ധതിയിൽ വീട് ലഭിച്ചവരുടെ സംഗമവും സൗജന്യ അവയവ ദാന പ്രതിജ്ഞയും രക്ത ദാന സേന രൂപീകരണവുമാണ് സ്നേഹക്കൂട്ടത്തിൽ നടന്നത്. മന്ത്രി കെ. പി. മോഹനനാണ് പരിപാടി ഉത്ഘാടനം ചെയ്തത്. മന്ത്രിയും വീട്ടുടമസ്ഥരും ചേർന്ന് നിലവിളക്ക് തെളിയിച്ചാണ് സ്നേഹക്കൂട്ടത്തിന് തുടക്കം കുറിച്ചത്. അംഗങ്ങളെല്ലാം നേത്ര ദാന സമ്മതപത്രം നൽകുകയും അവയവ ദാന പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഉദ്ദേശ ലക്ഷ്യങ്ങൾ

  • നിർമ്മാണ മേഖലയിൽ കോണ്‍ക്രീറ്റ് അനുബന്ധ കണ്‍സ്ട്രക്ഷൻ ജോലികൾ കരാർ വ്യവസ്ഥയിലും മേൽനോട്ട വ്യവസ്ഥയിലും ഏറ്റെടുത്ത് നടത്തുന്നവർക്ക് ഒരു പൊതു വേദിയും കൂട്ടായ്മയോട് കൂടിയ പ്രവർത്തിയും ആവശ്യമാണെന്ന് തോന്നുകയാൽ അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകീകൃതമായ പ്രതിഫല സംഖ്യ നിശ്ചയിക്കൽ.
  • സാംസ്കാരികവും കലാപരവുമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾ
  • അംഗങ്ങൾക്കിടയിലുള്ള അനാരോഗ്യപരമായ മത്സരം ഒഴിവാക്കൽ.
കൂടുതൽ വായിക്കുക...

വാർത്തകളും പരിപാടികളും